പാലക്കാട് മധ്യവയസ്‌കനെ സുഹൃത്ത് തലയ്ക്കടിച്ച് കൊന്നു

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് മധ്യവയസ്‌കനെ സുഹൃത്ത് തലയ്ക്കടിച്ച് കൊന്നു. ഒറ്റപ്പാലം നഗറില്‍ പ്രേംകുമാര്‍ ആണ് കൊല്ലപ്പെട്ടത്. മദ്യലഹരിയില്‍ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലെത്തിച്ചത്.

പ്രേംകുമാര്‍ സുഹൃത്ത് സുബ്രഹ്മണ്യനൊപ്പം വീട്ടില്‍ മദ്യപിക്കുകയായിരുന്നു. ഇതിനിടെയാണ് ഇരുവരും തമ്മില്‍ തര്‍ക്കം ഉടലെടുത്തത്. സുബ്രഹ്മണ്യന്‍ മരത്തടികൊണ്ട് പ്രേംകുമാറിന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിനു പിന്നാലെ സ്വയം ആത്മഹത്യ ചെയ്യാന്‍ സുബ്രഹ്മണ്യന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പിടികൂടി. ഒറ്റപ്പാലം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

SHARE