ഭാര്യയെ കൊന്ന് തലയറുത്തു; പിടിക്കാന്‍ പൊലീസ് എത്തിയപ്പോള്‍ ദേശീയഗാനം ആലപിച്ച് യുവാവ്

ഉത്തര്‍പ്രദേശില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ കൊന്ന് തലയറുത്ത യുവാവിനെ പൊലീസ് പിടികൂടി. ഉത്തര്‍പ്രദേശിലെ ബരാബങ്കിയില്‍ ജഹാങ്കിരബാദ് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട ബഹാദൂര്‍പുര്‍ ഗ്രാമത്തിലാണ് സംഭവം.

30കാരനായ അഖിലേഷ് റാവത്താണ് ഭാര്യയെ കൊന്ന ശേഷം അറുത്തെടുത്ത തലയുമായി നടന്നുപോയത്. പൊലീസ് പിടികൂടാനെത്തിയപ്പോള്‍ ദേശീയഗാനം ആലപിച്ച് തടസ്സപ്പെടുത്താന്‍ ശ്രമിച്ച ഇയാള്‍ ‘ഭാരത് മാതാ കീ ജയ്’ എന്ന് മുദ്രാവാക്യവും മുഴക്കി. തുടര്‍ന്ന് മല്‍പ്പിടിത്തത്തിന് ശേഷമാണ് പൊലീസ് യുവതിയുടെ തല പിടിച്ചുവാങ്ങിയത്. ശനിയാഴ്ച ഉച്ചയ്ക്ക് അഖിലേഷും ഭാര്യയും തമ്മിലുണ്ടായ കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. തുടര്‍ന്ന് അറുത്തെടുത്ത തലയുമായി കീഴടങ്ങാന്‍ അയാള്‍ പൊലീസ് സ്‌റ്റേഷനിലേക്ക് നടക്കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

SHARE