എംബിബിഎസിന് പഠിക്കുമ്പോഴാണ് 2002 ല്‍ കൊലപാതകക്കേസില്‍ സുഭാഷ്പാട്ടീല് എന്ന കര്‍ണാടക സ്വദേശി ജയിലിലാകുന്നത്. 14 വര്‍ഷത്തെ ജയില്‍ ജീവിതത്തിന് തകര്‍ക്കാനാവുന്നതായിരുന്നില്ല സുഭാഷിന്റെ സ്വപ്നങ്ങള്‍. എന്നാല്‍ ജീവപര്യന്തം തടവുശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴും സുഭാഷിന്റെ ഡോക്ടറാകണമെന്ന സ്വപ്നത്തിന് മാറ്റമുണ്ടായിരുന്നില്ല.
1997 ല്‍ എംബിബിഎസിന് ചേര്‍ന്ന സുഭാഷ് 2002ലാണ് ഒരു കൊലപാതകക്കേസില്‍ ജയിലിലാകുന്നത്. 2016 ല്‍ നല്ല നടപ്പിന് സുഭാഷിനെ റിലീസ് ചെയ്തിരുന്നു. 2019 ലാണ് സുഭാഷ് എംബിബിഎസ് പൂര്‍ത്തിയാക്കിയത്. ഈ മാസം ആദ്യം ഒരു വര്‍ഷത്തെ നിര്‍ബന്ധിത ഇന്റേണ്‍ഷിപ്പ് സുഭാഷ് പൂര്‍ത്തിയാക്കി. ഇതോടെ സുഭാഷിന് എംബിബിഎസ് ഡിഗ്രിയും ലഭിച്ചു.