കാണാതായ വൈദികന്റെ മൃതദേഹം പള്ളിവളപ്പിലെ കിണറ്റില്‍


കോട്ടയം: അയര്‍ക്കുന്നത്ത് കാണാതായ വൈദികന്റെ മൃതദേഹം കണ്ടെത്തി. പുന്നത്തുറ സെന്റ് തോമസ് ചര്‍ച്ച് വികാരി ഫാ. ജോര്‍ജ് എട്ടുപറയലിന്റെ മൃതദേഹമാണ് പള്ളി വളപ്പിലെ കിണറ്റില്‍ കണ്ടെത്തിയത്.

വിദേശത്തുനിന്ന് വന്ന ഇദ്ദേഹം ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് പള്ളിയുടെ ചുമതലയേറ്റത്.ഇന്നലെ വൈകിട്ടോടെ വൈദികനെ കാണാതായത്. മൊബൈല്‍ ഫോണ്‍ നിശബ്ദമാക്കി വെച്ച് മുറി ചാരിയിട്ട നിലയിലാണ്. പള്ളിയിലെ സിസിടിവി ക്യാമറകള്‍ ഓഫ് ചെയ്തിരുന്നു.

ചങ്ങനാശ്ശേരി അതിരൂപതയിലെ വൈദികരും പോലീസും ചേര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് വൈദികന്റെ മൃതദേഹം കണ്ടെത്തിയത്.

SHARE