ഡല്‍ഹിയില്‍ മദ്യം നല്‍കി പതിമൂന്നുകാരിയെ പീഡിപ്പിച്ചു

ന്യൂഡല്‍ഹി: പതിമൂന്നുകാരിയെ ബലമായി മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ ബന്ധുവായ യുവതി അറസ്റ്റില്‍. പിഡിപ്പിച്ച മുകേഷ് എന്ന യുവാവ് ഒളിവില്‍ പോയി. ഡല്‍ഹിക്ക് പുറത്ത് വനാതിര്‍ത്തിയായ ഷഹബാദിലാണ് സംഭവം. പൊലീസ് പറയുന്നത്: മാതാവ് ഉപേക്ഷിച്ച പെണ്‍കുട്ടി പിതാവിനൊപ്പമാണ് താമസം. പിതാവ് ജോലിക്ക് പോയാല്‍ അയല്‍വാസികളും ബന്ധുക്കളുമാണ് കുട്ടിയെ നോക്കുന്നത്. പിടിയിലായ യുവതിയും പീഡിപ്പിച്ച മുകേഷും തമ്മില്‍ വളരെ നല്ല അടുപ്പമാണ്.

പിതാവില്ലാത്ത ദിവസം പെണ്‍കുട്ടിയെ യുവതി വനാതിര്‍ത്തിയില്‍ എത്തിച്ചു. ഈ സമയം മുകേഷ് അവിടെ എത്തി. കൈയില്‍ കരുതിയിരുന്ന മദ്യം മുകേഷ് ശീതള പാനീയത്തില്‍ കലര്‍ത്തി നല്‍കി. യുവതി ബലമായി കുട്ടിയെ കൊണ്ട് പാനീയം കുടിപ്പിച്ചു. തുടര്‍ന്ന് മുകേഷ് കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. അടുത്ത ദിവസം രക്തസ്രാവം ഉണ്ടായതിതോടെ ആസ്പത്രിയില്‍ എത്തിച്ചപ്പോഴാണ് വിവരം അറിയുന്നത്.

SHARE