വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ യുവാവിനെ കടുവ കൊന്നുതിന്നു

പുല്‍പ്പള്ളി: വീടിനു സമീപത്തെ വനത്തില്‍ വിറക് ശേ
ഖരിക്കാന്‍ പോയ ആദിവാസി യുവാവിനെ കടുവ കൊന്നുതിന്നു. പുല്‍പ്പള്ളി കദവാക്കുന്ന് ബസന്‍കൊല്ലി കോളനിയിലെ മാധവദാസിന്റെ മകന്‍ ശിവകുമാറിനെ(23)യാണ് കടുവ ഭക്ഷിച്ചത്.

കണാനാതായ മകനുവേണ്ടിയുള്ള തിരച്ചിലിനിടയില്‍ വനത്തില്‍ ശരീരാവശിഷ്ടം കണ്ടെത്തുകയായിരുന്നു. ചൊവ്വഴ്ച ഉച്ചക്കാണ് യുവാവ് വനത്തിലേക്ക് വിറക് ശേഖരിക്കാന്‍ പോയത്. രാത്രി വൈകിയും തിരിച്ചെത്താതായതോടെ ബുധനാഴ്ചവനത്തില്‍ തിരച്ചില്‍ നട
ത്തുകയായിരുന്നു. ഇതിനിടെ മരത്തില്‍ കത്തി കൊത്തിയനിലയി
ലും സമീപം ചെരിപ്പും പഴ്‌സും ചോരപ്പാടുകളും കണ്ടെത്തി. വനപാ
ലകരും പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അമ്മ: ജാനകി. സഹോദരി: മഞ്ജു.

SHARE