കോവിഡ് ചികിത്സയിലിരിക്കെ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടയാള്‍ മരിച്ചു

കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടയാള്‍ മരിച്ചു. രണ്ടു ദിവസം മുമ്പ് ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള ആശുപത്രിയില്‍ നിന്ന് കടന്നുകളഞ്ഞയാളാണ് മരിച്ചത്.

ഡല്‍ഹിയില്‍ തയ്യല്‍ തൊഴിലാളിയായിട്ടുള്ള 45കാരന്‍ ചൊവ്വാഴ്ച ബറേലിയിലെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. കോവിഡ് ചികിത്സക്ക് ഗാസിയാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ രണ്ടു ദിവസം മുമ്പ് ചികിത്സയിലിരിക്കെ സഹോദരിയുടെ വീട്ടിലെത്തുകയായിരുന്നു.

തുടര്‍ന്ന് ഇയാളുടെ പേരില്‍ പകര്‍ച്ചവ്യാധി നിയമപ്രകാരം കേസെടുക്കുകയും ബറേലിയിലെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. അവിടെ വെച്ച് ചൊവ്വാഴ്ച മരിക്കുകയും ചെയ്തു.

SHARE