പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിനിടെ ഉത്തര്‍ പ്രദേശിലെ മുസാഫര്‍നഗറില്‍ പോലീസിന്റെ വെടിയേറ്റ ഒരാള്‍ കൂടി മരിച്ചു. മുസാഫര്‍നഗര്‍ സ്വദേശി ഹാരൂണാണ് മരിച്ചത്. ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്നു ഹാരൂണ്‍. വ്യവസായി ആയിരുന്ന ഹാരൂണ്‍, വ്യവസായശാലയില്‍നിന്ന് വീട്ടിലേക്ക് മടങ്ങുംവഴിയാണ് വെടിയേറ്റതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
ഇന്നു പുലര്‍ച്ചെയാണ് ഹാരൂണ്‍ മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ നടന്ന വെടിവെപ്പിലാണ് ഹാരൂണിന് ഗുരുതരമായി പരിക്കേറ്റത്. വെടിയേറ്റ ഹാരൂണിനെ നേരെ എയിംസിലെത്തിക്കുകയായിരുന്നു.ഇതോടെ പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉത്തര്‍ പ്രദേശില്‍ നടന്ന പ്രതിഷേധത്തിനിടെ പോലീസ് നടപടിയില്‍ മരിച്ചവരുടെ എണ്ണം 21 ആയി.