കൊച്ചി: ഇന്നലെ ഇടപ്പള്ളിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച ആലുവ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. തായിക്കാട്ടുകര ദേവി വിലാസത്തില്‍ ലക്ഷ്മണന് എന്ന മുരുകനാണ് (51) സ്രവ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് ഇദ്ദേഹവുമായി കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സമ്പര്‍ക്കത്തില്‍ വന്നവരുടെ പട്ടിക പഞ്ചായത്ത് തയ്യാറാക്കുന്നുണ്ട്.
കണ്ടെയ്ന്മെന്റ് സോണില്‍ നിന്നുള്ളവരോ കോവിഡ് വൈറസ് ബാധയ്ക്ക് സാധ്യതയുള്ളവരോ മരിച്ചാല്‍ ടെസ്റ്റ് നടത്തണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇതനുസരിച്ച് നടത്തിയ പരിശോധനയിലാണ് മുരുകന് രോഗം സ്ഥിരീകരിച്ചത്. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്കരിക്കും.