കോവിഡിനെ നേരിടാന്‍ ബ്ലേയിഡ് കൊണ്ട് നാവ് മുറിച്ച് യുവാവ്

കോവിഡിനെ തുടച്ച് നീക്കാന്‍ സ്വന്തം നാവ് മുറിച്ച് യുവാവ്. മധ്യപ്രദേശിലെ മോറേന ജില്ലക്കാരനായ വിവേക് ശര്‍മ(20)യാണ് വൈറസിനെ തുരത്താന്‍ നാവ് ബ്ലേയിഡ് കൊണ്ട് മുറിച്ചത്.

കഴിഞ്ഞ പതിനഞ്ച് മാസങ്ങളായി ഗുജറാത്തിലെ സുയ്ഗാമിലെ ഭവാനി മാത അമ്പലത്തില്‍ ജോലി ചെയ്ത് വരുകയായിരുന്നു വിവേക്.
സ്വപ്‌നത്തില്‍ ദേവി പ്രത്യക്ഷപ്പെടുകയും നാവ് മുറിച്ച് കളഞ്ഞാല്‍ തന്റെ ഗ്രാമത്തില്‍ നിന്ന് കോവിഡിനെ തുടച്ച് നീക്കാന്‍ കഴിയുമെന്ന് പറയുകയായിരുന്നുവത്രെ. തുടര്‍ന്ന് ഇയാള്‍ ഗുജറാത്തിലെ നടേശ്വരി മാതാ അമ്പലത്തിലെത്തി നാവ് മുറിക്കുകയായിരുന്നു. അതേസമയം ലോക്ക്ഡൗണ്‍ കാലത്ത് വിഷാദത്തിലായതാണ് കുടിയേറ്റ തൊഴിലാളിയായ ശര്‍മ്മയെ കൃത്യത്തിന് പ്രേരിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

SHARE