കാറോടിച്ചപ്പോള്‍ ഹെല്‍മറ്റ് ധരിക്കാത്തതിന് 500 രൂപ പിഴയിട്ട് യു.പി പൊലീസ്

ഹെല്‍മറ്റ് ധരിക്കാത്തതിന് പിഴയീടാക്കുന്നത് പുതിയ സംഭവമല്ല, എന്നാല്‍ കാറോടിച്ചപ്പോള്‍ ഹെല്‍മറ്റ് ധരിക്കാത്തതിന് പിഴയടക്കേണ്ടി വന്നാലേ?. ഉത്തര്‍പ്രദേശ് ട്രാഫിക് പൊലീസാണ് കാറോടിച്ച പ്രശാന്ത് തിവാരിക്ക് ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പൊലീസ് പിഴയൊടുക്കുന്ന ഇ-ചലാന്‍ എന്ന ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ 500 രൂപ പിഴയീടാക്കിയത്.
കഴിഞ്ഞ വര്‍ഷം നവംബറില്‍ മഹീന്ദ്ര ബൊലേറൊ കാര്‍ ഓടിച്ചപ്പോള്‍ ഹെല്‍മറ്റ് ധരിച്ചില്ല എന്നതാണ് തിവാരി ചെയ്ത കുറ്റം.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ കാര്‍ ഓടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിച്ചില്ലെന്ന് കാണിച്ച് പിയൂഷ് വര്‍ഷ്‌നി എന്നയാള്‍ക്ക് യു.പി പൊലീസ് 500 രൂപ പിഴയിട്ടിരുന്നു. ഇതിനെതിരെ ഹെല്‍മറ്റ് ധരിച്ച് ഫോര്‍വീലര്‍ ഓടിച്ചാണ് അദ്ദേഹം പ്രതിഷേധിച്ചത്. ട്രാക്ടര്‍ ഓടിച്ചയാളില്‍ നിന്ന് ഹെല്‍മറ്റ് ധരിച്ചില്ലെന്ന കുറ്റം ചുമത്തി 3000 രൂപ പിഴ ഈടാക്കിയ സംഭവവും ഉത്തര്‍പ്രദേശില്‍ അരങ്ങേറിയിരുന്നു.

SHARE