ഘാതകര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാനില്‍ ക്രൂരമായി കൊല്ലപ്പെട്ട അഫ്റാസുല്‍ ഖാന്റെ കുടുംബം രംഗത്തെത്തി. പൈശാചികമായി കൊലപാതകം നടത്തിയവരെ തൂക്കിക്കൊല്ലണമെന്ന് അഫ്റാസൂലിന്റെ ഭാര്യ ആവശ്യപ്പെട്ടു. പശ്ചിമ ബംഗാള്‍ സ്വദേശിയായ തൊഴിലാളിയെയാണ് രാജസ്ഥാനില്‍ ലൗജിഹാദ് ആരോപിച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ജീവനോടെ കത്തിച്ചു കൊന്നത്.
അഫ്റാസുല്‍ ഒരു മുസ്ലിം ആയത് കൊണ്ട് മാത്രമാണ് കൊല്ലപ്പെട്ടതെന്നും കൊലപാതകികളെ തൂക്കിക്കൊല്ലണമെന്നും അദ്ദേഹത്തിന്റെ ഭാര്യ ഗുല്‍ ബഹര്‍ ബീബി ഇന്ത്യന്‍ എക്സ്പ്രസ്സിനോട് പറഞ്ഞു. ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെ രാജസ്ഥാന് പോലീസിനാണ് കൊലപാതക വിവരം അറിയിച്ചതെന്നും ബീബി പറഞ്ഞു.
തങ്ങള്‍ക്ക് നീതി വേണമെന്ന് അഫ്റാസുല്‍ മകന് റജീന ഖാത്തൂര്‍ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച പോലും അഛനോട് സംസാരിച്ചതാണ്. എല്ലാ ദിവസവും അദ്ദേഹം വിളിക്കാറുണ്ട്. ലൗ ജിഹാദ് എന്താണെന്നറിയില്ല. തീ വെച്ച് കൊലപ്പെടുത്തും മുമ്പ് അവര്‍ മൃഗത്തെപോലെയാണ് അഛനെ കൊത്തിനുറുക്കിയത്. ഇതേ രീതിയില്‍ തന്നെ അവരും അനുഭവിക്കണം.
A man burnt alive allegedly for committing love jihad in Rajasthan’s Rajsamand. The attacker filmed the act which was later put on social media & warned those involved in alleged love-jihad will meet similar fate. The accused has been arrested, Rajasthan HM confirms to CNN-News18 pic.twitter.com/QrRXS4phAr
— News18 (@CNNnews18) December 7, 2017
ഓരോ രണ്ടു മാസവും കൂടുമ്പോഴാണ് അഫ്റാസുല്‍ വീട്ടിലേക്ക് വരാറുള്ളത്.
രാജ്സന്ത് ജില്ലയിലെ റോഡരികില്‍ നിന്ന് പോലീസ് അഫ്റാസുല്ലിന്റെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ജീവനോടെ കത്തിച്ചാണ് അഫ്റാസുലിനെ കൊന്നത്. ഇതിന്റെ വീഡിയോ ക്യാമറിയില്‍ പകര്‍ത്തിയ ശേഷം ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. വീഡിയോ പ്രചരിക്കുന്നത് തടയാന്‍ രാജസ്ഥാനിലെ രാജ്സമന്തില്‍ ഇന്റര്‍നെറ്റ് സര്‍ക്കാര്‍ നിരോധിച്ചു.