സുരക്ഷാവലയം ഭേദിച്ച് പ്രിയങ്കയുടെ വേദിയിലേക്ക് ഓടിക്കയറി യുവാവ്; പരാതി കേട്ട് തിരിച്ചയച്ച് നേതാവ്‌

ലഖ്‌നൗ: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 135-ാം സ്ഥാപക ദിന പരിപാടിയിലേക്ക് ഓടിയെത്തിയ യുവാവ് നാടകീയ സൃഷ്ടിച്ചു. പ്രിയങ്ക ഗാന്ധിയുള്ള വേദിയിലേക്ക് സുരക്ഷവലയം ഭേദിച്ച് പാര്‍ട്ടി അനുയായിയായ യുവാവ് ഓടിയെത്തിയത്. എന്നാല്‍ അനുയായിയെ തടയാന്‍ ശ്രമിച്ച സംഘാടകരെ എതിര്‍ത്ത പ്രിയങ്ക ഗാന്ധി അയാളുടെ പരാതി മുഴുവന്‍ കേട്ടാണ് തിരിച്ചയച്ചത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ സംഭവത്തിന്റെ വീഡിയോ പുറത്തുവിട്ടു.

കോണ്‍ഗ്രസ് പാര്‍ട്ടി സ്ഥാപക ദിനമായ ശനിയാഴ്ച ലഖ്‌നൗവില്‍ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് നാടകീയ സംഭവങ്ങള്‍ നടന്നത്. മുതിര്‍ന്ന നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്, റണ്‍ദീപ് സിങ് സുര്‍ജേവാല തുടങ്ങിയവരടക്കമുള്ളവര്‍ വേദിയിലുണ്ടായിരുന്നു.

സുരക്ഷഭേദിച്ച് പ്രിയങ്കരികിലേക്ക് സദസ്സില്‍ നിന്നൊരാള്‍ ഓടിക്കയറുമ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥരും മുതിര്‍ന്ന നേതാക്കളും ചേര്‍ന്ന് ഇയാളെ തടയാന്‍ ശ്രമിച്ചെങ്കിലും അവരെ വിലക്കി ശാന്തമായി ഇരുന്ന് ഇയാളെ കേള്‍ക്കുകയാണ് പ്രിയങ്ക ചെയ്തത്. സംസാരത്തിന് ശേഷം കൈകൊടുത്ത് പിരിയുന്നതും വീഡിയോയില്‍ കാണാം.

SHARE