മലപ്പുറം: ഗ്രാമപഞ്ചായത്തുകളുടെ വെബ് സൈറ്റില്‍ നിന്ന് നമ്പറുകള്‍ ശേഖരിച്ച് വാട്‌സപ്പ് ഗ്രൂപ്പ് നിര്‍മിച്ച് അശ്ലീല വീഡിയോ പ്രദര്‍ശനം നടത്തിയ യുവാവ് പിടിയില്‍. താനൂര്‍ നിറമരുതൂര്‍ പത്താംപാട് കൊള്ളാടത്തില്‍ റിജാസ് (29) ആണ് പൂക്കോട്ടുംപാടം പൊലീസിന്റെ പിടിയിലായത്. ജില്ലയിലെ വിവിധ വനിതാ പഞ്ചായത്ത് അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുടെ മൊബൈല്‍ നമ്പറുകളിലേക്ക് അശ്ലീല വീഡിയോ അയക്കുകയും നഗ്നത പ്രദര്‍ശിപ്പിക്കുകയും ചെയ്ത കേസിലാണ് പ്രതി പിടിയിലായത്. അമരമ്പലം പഞ്ചായത്തിലെ വനിതാ അംഗങ്ങളുടെ പരാതിയെ തുടര്‍ന്നാണ് നടപടി.
എടക്കര, പോത്തുകല്ല്, കാളികാവ്, താനൂര്‍, പരപ്പനങ്ങാടി, വേങ്ങര പഞ്ചായത്തുകളിലെ വനിതാ അംഗങ്ങളും ഇരകളാണ്. ഇവരില്‍ ചിലര്‍ പ്രതിയെ പിടിക്കാന്‍ ശ്രമം നടത്തിയെങ്കിലും ശ്രമം വിഫലമായി. വനിതകളുടെ പരാതിയില്‍ വിവിധ സ്‌റ്റേഷനുകളില്‍ സമാന കേസുകള്‍ നിലനില്‍ക്കുന്നുണ്ട്.
താനൂരിലെ വഴിയോര കച്ചവടക്കാരനായ പ്രതി രാജസ്ഥാന്‍ സ്വദേശിയുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചാണ് വാട്‌സാപ്പ് അക്കൗണ്ട് ഉണ്ടാക്കിയത്. ഈ സിം കാര്‍ഡ് ഉപയോഗിച്ച് ഫോണ്‍ വിളിക്കാത്തത് പ്രതിയെ പിടികൂടാന്‍ ബുദ്ധിമുട്ടുണ്ടാക്കി. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍, ഫോണ്‍ ഐ എം ഐ എന്നിവ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്