ഉന്നാവോ: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവതി യുവാവിന് മേല്‍ ആസിഡൊഴിച്ചു. ഉത്തര്‍പ്രദേശിലെ ഉന്നാവോയിലാണ് യുവാവിന് നേരെ ആസിഡ് ആക്രമണമുണ്ടായത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് ഇരുപതുകാരിയാണ് യുവാവിന് നേരെ ആസിഡൊഴിച്ചത്. ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഇരുപത്തിനാലുകാരനായ രോഹിത് യാദവിന് നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. പശു വളര്‍ത്തല്‍ കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന രോഹിത്തിനെ രാത്രിമുഴുവന്‍ കാത്തിരുന്ന യുവതി രാവിലെ ആസിഡൊഴിക്കുകയായിരുന്നു. യുവാവിന്റെ നെഞ്ചിലും കഴുത്തിലും ഗുരുതരമായി പൊള്ളലേറ്റു. പോലീസെത്തിയാണ് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
യുവതി പലതവണ പ്രണയാഭ്യര്‍ത്ഥന നടത്തിലെങ്കിലും യുവാവ് നിരസിച്ചു. ഇതിലുള്ള പ്രതികാരമായാണ് യുവതിയുടെ ആസിഡ് ആക്രമണം. യുവാവ് പരാതി നല്കാന് തയ്യാറാകാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.