ഡല്‍ഹിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

ഡല്‍ഹി: ഡല്‍ഹിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാളെ പൊലീസ് പിടികൂടി. കുട്ടിയുടെ വീട്ടില്‍ വച്ചാണ് 33 കാരനായ കൃഷ്ണ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ എയിംസ് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു.

കൊലപാതകമടക്കമുള്ള നാല് കേസുകളില്‍ പ്രതിയാണ് കൃഷ്ണ. മോഷണം നടത്താനായാണ് ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ കയറിയത്. ഈ സമയം വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. പെണ്‍കുട്ടിയുടെ തലയിലും ശരീരത്തിലെ മറ്റ് ഭാഗങ്ങളിലും പ്രതി ഭാരമുള്ള വസ്തുകൊണ്ട് മര്‍ദ്ദിച്ചിട്ടുണ്ട്. രക്തത്തില്‍ കുളിച്ച് പെണ്‍കുട്ടി കിടക്കുന്നത് കണ്ട് അയല്‍വാസികളാണ് ബന്ധുക്കളെ വിവരമറിയിച്ചത്. കൃത്യം നടത്തി പ്രതി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.

SHARE