നടി മംമ്ത മോഹന്‍ദാസ് സെല്‍ഫ് ക്വാറന്റീനില്‍

കൊറോണ വൈറസിനെ നേരിടുന്നതിനായി സെല്‍ഫ് ക്വാറന്റീനില്‍ കഴിയുകയാണ് മലയാളികളുടെ പ്രിയനടി മംമ്താ മോഹന്‍ദാസ്. രോഗം ലക്ഷണങ്ങളൊന്നുമില്ലെങ്കിലും വിദേശയാത്ര കഴിഞ്ഞ് വന്നവര്‍ 14 ദിവസമെങ്കിലും ഹോം ക്വാറന്റീനില്‍ കഴിയണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കുന്നതിന്റെ ഭാഗമായാണ് ഇത്.

ദുബായില്‍ ആറ് ദിവസത്തോളം തേടല്‍ എന്ന മ്യൂസിക് വീഡിയോയുടെ ഷൂട്ടിംഗ് കഴിഞ്ഞ ശേഷമാണ് താരം കേരളത്തിലെത്തിയത്. കൊറോണ വൈറസ് പടര്‍ന്നതോടെ വലിയ മുന്‍കരുതലുകള്‍ സ്വീകരിച്ചായിരുന്നു ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. ആളുകള്‍ കൂട്ടം കൂടുന്നതും തിങ്ങിനിറയുന്നതുമായ സ്ഥലങ്ങളിലെ ചിത്രീകരണം എല്ലാം ഒഴിവാക്കിയിരുന്നു. 25 പേര്‍ മാത്രമുള്ള ഒരു സംഘം മാത്രമായിരുന്നു കൂടെയുണ്ടായത്. ചിത്രീകരണം നടക്കുന്ന സ്ഥലങ്ങളില്‍ ഒരിടത്തുപോലും ജനത്തിരക്ക് ഉണ്ടാക്കില്ലെന്ന് ഉറപ്പാക്കിയിരുന്നെന്നും മംമ്ത പറഞ്ഞു.