മാമാങ്കത്തിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍

മമ്മൂട്ടി നായകനായ മൂന്ന് ദിവസം മുന്‍പ് റിലീസായ മാമാങ്കം ചിത്രത്തിന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.ഇക്കഴിഞ്ഞ 12ാം തിയതിയാണ് എം. പദ്മകുമാറിന്റെ സംവിധാനത്തില്‍ മാമാങ്കം തിയേറ്ററുകളിലെത്തിയത്.

ബിഗ് ബജറ്റ് ചിത്രമായതിനാല്‍ നേരത്തെ തന്നെ വ്യാജന്മാരെ തടയാനുള്ള മുന്‍കരുതലുകള്‍ അണിയറപ്രവര്‍ത്തകര്‍ എടുത്തിരുന്നെങ്കിലും അതെല്ലാം മറികടന്നാണ് ഇപ്പോള്‍ ചിത്രം ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്.ചരിത്ര സിനിമയെന്ന ഖ്യാതിയോടെ എത്തിയ മാമാങ്കം 45 രാജ്യങ്ങളിലായി 2000 സ്‌ക്രീനുകളിലായാണ് റിലീസ് ചെയ്തിരുന്നത്.കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളി നിര്‍മ്മിച്ച മാമാങ്കത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത് മനോജ് പിള്ളയാണ്.

SHARE