മമ്മൂട്ടിയുടെ ‘പരോള്‍’ മാര്‍ച്ച് 31ന്

മമ്മൂട്ടി നായകനായി അഭിനയിക്കുന്ന ചിത്രം പരോളിന്റെ വിതരണം മലയാളത്തിലെ പ്രമുഖ ബാനറായ സെഞ്ച്വറി ഫിലിംസ് ഏറ്റെടുത്തു. പരസ്യചിത്ര സംവിധായകനായ ശരത്ത് സന്ദിത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ച്ച് 31ന് തിയേറ്ററുകളിലെത്തും. ആന്റണി ഡിക്രൂസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ആന്റണി ഡിക്രൂസാണ് നിര്‍മാണം.

അലക്‌സ് എന്ന മലയോര കര്‍ഷകന്റെ കഥ പറയുന്ന ചിത്രത്തില്‍ മിയയും ഇനിയയുമാണ് നായികമാര്‍. ലാലു അലക്‌സ്, സിദ്ധിഖ്, സുരാജ് വെഞ്ഞാറമൂട്, സുധീര്‍ കരമന, ഇര്‍ഷാദ്, സോഹന്‍ സീനുലാല്‍, അരിസ്‌റ്റോ സുരേഷ്, അലന്‍സിയര്‍, സിജോയ് വര്‍ഗീസ്, വി.കെ. പ്രകാശ് എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍. അതിരാത്രം, ആള്‍ക്കൂട്ടത്തില്‍ തനിയെ, അടിമകള്‍ ഉടമകള്‍, തന്മാത്ര തുടങ്ങിയ നിരവധി ശ്രദ്ധേയമായ ചിത്രങ്ങള്‍ സെഞ്ച്വറി ഫിലിംസ് നിര്‍മിച്ചിട്ടുണ്ട്.

SHARE