മമ്മുട്ടിക്കെതിരെ സീമ; സുന്ദരനായിരിക്കുന്നത് പണമുള്ളതുകൊണ്ട്

അടുത്തിടെ ഒരു സ്വകാര്യ ചാനല്‍ പരിപാടിക്കിടെയാണ് മമ്മുട്ടിക്കെതിരെ നടി സീമയുടെ പരാമര്‍ശങ്ങള്‍. ഇന്നും മമ്മുട്ടി സുന്ദരനായിരിക്കുന്നത് പണമുള്ളതുകൊണ്ടാണെന്ന് സീമ പറഞ്ഞു. മെഗാസ്റ്റാറിന്റെ സൗന്ദര്യത്തെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു സീമ ഇങ്ങനെ പ്രതികരിച്ചത്.

മമ്മുട്ടി ഇപ്പോഴും ഏറെ സുന്ദരനായിരിക്കുന്നുവല്ലോ എന്നായിരുന്നു അവതാരകയുടെ ചോദ്യം. പണവും പ്രശസ്തിയും കൂടുമ്പോള്‍ ഓട്ടോമാറ്റിക്കായി വരുന്നതാണ് മമ്മുട്ടിയുടെ സൗന്ദര്യമെന്നും പിന്നെ മമ്മുട്ടി പ്രസവിച്ചിട്ടുമില്ലല്ലോ എന്നായിരുന്നു സീമ പറഞ്ഞത്. മമ്മുട്ടിയുടെ മുന്‍കാല നായികമാരില്‍ തിളങ്ങിനിന്ന താരമാണ് സീമ. സീമയും ജയനും ചേര്‍ന്ന് അഭിനയിച്ച കണ്ണും കണ്ണും എന്ന ഗാനം മമ്മുട്ടി പിന്നീട് അഭിനയിച്ച് കുളമാക്കിയെന്നും സീമ പറഞ്ഞു. തുടര്‍ന്ന് മമ്മുട്ടി ഇത് കേള്‍ക്കില്ലേ എന്ന് ചോദിച്ചപ്പോള്‍ കേള്‍ക്കട്ടെ എന്നായിരുന്നു താരത്തിന്റെ മറുപടി.

സന്ധ്യക്കെന്തിന് സിന്ധൂരം, അടിയൊഴുക്കുകള്‍, കരിമ്പിന്‍ പൂവിനക്കരെ, അനുബന്ധം, ഇടനിലങ്ങള്‍ തുടങ്ങിയ ചിത്രങ്ങളിലെ താരജോഡികളായിരുന്നു മമ്മുട്ടിയും സീമയും.

SHARE