മമ്മുട്ടിയോട് ജനകീയനായിക്കൂടേയെന്ന് ചോദ്യം; ടീച്ചറെ സന്ദര്‍ശിച്ചപ്പോള്‍ ചോദ്യമുന്നയിച്ച മാധ്യമപ്രവര്‍ത്തകനെ ഒഴിവാക്കി

ഷാര്‍ജ:ഷാര്‍ജാ പുസ്തകോത്സവത്തെ തുടര്‍ന്നാണ് സംഭവം. പുസ്തകോത്സവത്തിലെ മുഖാമുഖം പരിപാടിയിലാണ് മീഡിയാ വണ്‍ ചാനലിലെ മാധ്യമപ്രവര്‍ത്തകന്‍ എംസിഎ നാസര്‍ മമ്മുട്ടിയോട് ജനകീയനായിക്കൂടെയെന്ന ചോദ്യം ചോദിച്ചിരുന്നത്. എന്നാല്‍ ചോദ്യത്തില്‍ മമ്മുട്ടി പ്രകോപിതനായിരുന്നു. ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനെ പിന്നീട് മമ്മുട്ടി ഗുരുവിനെ സന്ദര്‍ശിച്ച ചടങ്ങില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. ഇതിനെതിരെ മാധ്യമപ്രവര്‍ത്തകരില്‍ ചിലര്‍ക്ക് പ്രതിഷേധവുമുണ്ട്.

മമ്മൂക്കയുടെ സ്വഭാവത്തില്‍ ഉണ്ടെന്ന് പറയുന്ന അഹന്തയും അഹംഭാവവും മാറ്റിപ്പിടിച്ചാല്‍ കുറേക്കൂടി ജനകീയമാകാമായിരുന്നില്ലേ? എന്നായിരുന്നു എംസിഎ നാസറിന്റെ ചോദ്യം. ചിരിയോടെ വരവേറ്റ ചോദ്യത്തിന് മമ്മുട്ടി മറുപടി പറഞ്ഞത് ഇങ്ങനെയായിരുന്നു. ആ പൊതുബോധം മാറ്റേണ്ടത് ആരാണ് ഞാനാണോ അതോ പൊതുബോധം വച്ചുള്ളവരാണോ എന്നായിരുന്നു. പിന്നീടാണ് ദുബായില്‍ തന്നെ എട്ടാം ക്ലാസില്‍ പഠിപ്പിച്ച സാറാമ്മ ടീച്ചറെ സന്ദര്‍ശിച്ചപ്പോള്‍ നാസറിനേയും മാധ്യമം പ്രതിനിധിയേയും മമ്മുട്ടി ഒഴിവാക്കുകയായിരുന്നു. ഇതിനെതിരെ ഖലീജ് ടൈംസ് പ്രതിനിധി പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

അവതാരകന്‍ അവസാനമായി ഒരു ചോദ്യം എന്ന് പറഞ്ഞപ്പോള്‍ ചോദ്യം എ്‌തെങ്കിലും പൊതുബോധമാണോ എന്നായിരുന്നു മമ്മുട്ടിയുടെ മറുചോദ്യം. തന്നെപ്പറ്റിയുള്ള പൊതുബോധം അദ്ദേഹത്തിന് വേണ്ടിയെങ്കിലും എല്ലാവരും മാറ്റിയാല്‍ നല്ലതെന്ന് മാധ്യമപ്രവര്‍ത്തകനെ ചൂണ്ടിക്കാട്ടി മമ്മുട്ടി പറയുകയും ചെയ്തു. മമ്മുട്ടിയുടെ പരാമര്‍ശം തന്നെ വേദനിപ്പിച്ചുവെന്ന് എംസിഎ നാസര്‍ ഒരു ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

SHARE