പുലര്‍ക്കാലത്ത് ക്യാമറയും പിടിച്ച് മമ്മൂട്ടി; വീട്ടില്‍ വിരുന്നെത്തിയ പറവകള്‍ ഫ്രെയിമില്‍! – ചിത്രങ്ങള്‍ കാണാം

കൊച്ചി: മമ്മൂട്ടിയുടെ ഫോട്ടോഗ്രഫി കമ്പം പ്രസിദ്ധമാണ്. നല്ല വില കൂടിയ ക്യാമറകളുടെ ശേഖരവും താരത്തിന് സ്വന്തമായുണ്ട്. ഇതാ, ലോക്ക്ഡൗണ്‍ കാലത്ത് ആ ക്യാമറക്കമ്പം പൊടി തട്ടിയെടുത്തിരിക്കുകയാണ് മലയാളത്തിന്‍റെ മഹാനടന്‍.

വീട്ടില്‍ വിരുന്നെത്തിയ മൈനയെയും ഇരട്ടവാലന്‍ കിളിയെയും ഒക്കെയാണ് നടന്‍ ക്യാമറയില്‍ പകര്‍ത്തിയത്. മനോഹരമായ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവയ്ക്കുകയും ചെയ്തു.

#myphotography #oldhobbies #stayinghome #stayingsafe എന്ന ഹാഷ് ടാഗോടെയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.

SHARE