പൗരത്വനിയമം: പ്രതികരണവുമായി മമ്മൂട്ടി

കോഴിക്കോട്: പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതികരണവുമായി മമ്മൂട്ടി. മത ജാതി വര്‍ഗ്ഗ വ്യത്യാസങ്ങള്‍ക്കതീതമായി ഒരിമിച്ച് നിന്നാല്‍ മാത്രമേ ഒരു രാഷ്ട്രം എന്ന നിലയില്‍ നമുക്ക് തലയുയര്‍ത്തിപ്പിടിക്കാന്‍ കഴിയൂ എന്ന് മമ്മൂട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പാര്‍വതി, കുഞ്ചാക്കോ ബോബന്‍, ടൊവീനോ തോമസ്, പ്രിഥിരാജ്, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവര്‍ നിയമത്തിനെതിരെ രംഗത്ത് വന്നിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും പ്രതികരിക്കാത്തതിനെതിരെ വിമര്‍ശനം ശക്തമായിരുന്നു.

SHARE