ഹനീഫ് അദേനി ചിത്രത്തില്‍ അധോലോക നായകനായി മമ്മൂട്ടി

അമീര്‍ എന്ന ചിത്രത്തിലൂടെ ഹനീഫ് അദേനിയും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു. അധോലോക നായകനായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. കണ്‍ഫഷന്‍ ഓഫ് എ ഡോണ്‍ എന്നാണ് സിനിമയുടെ ടാഗ് ലൈന്‍. വിനോദ് വിജയനാണ് സംവിധാനം ചെയ്യുന്നത്. തിരക്കഥ തയാറാക്കുന്നത് ഹനീഫ് അദേനി. ഗോപീ സുന്ദറിന്റേതാണ് സംഗീതം. ഫേസ്ബുക്കിലൂടെ മമ്മൂട്ടി തന്നെയാണ് ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടത്.

ഗ്രേറ്റ് ഫാദര്‍, അബ്രാഹാമിന്റെ സന്തതികള്‍ എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്കുശേഷം ഹനീഫ് അദേനിയും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണ് അമീര്‍. ബിഗ് ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ദുബൈയിലായിരിക്കും. അന്യഭാഷയില്‍നിന്നുള്ള പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരന്നേക്കും.

SHARE