കൊല്‍ക്കത്ത: പൗരത്വഭേദഗതി നിയമത്തിനെതിരെ പശ്ചിമ ബംഗാള്‍ സര്‍ക്കാറും പ്രമേയം പാസാക്കി. കേരളം, പഞ്ചാബ്, രാജസ്ഥാന് സംസ്ഥാനങ്ങള്‍ക്ക് പിന്നാലെയാണ് ബംഗാളും പ്രമേയവുമായി രംഗത്ത് വന്നത്. ഇതോടെ നിയമത്തിനെതിരെ പ്രമേയം പാസ്സാക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം നാലായി.
സംസ്ഥാന പാര്‍ലിമെന്ററി കാര്യമന്ത്രി പാര്‍ഥ ചാറ്റര്‍ജിയാണ് ബംഗാള്‍ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത്. പൗരത്വ നിയമത്തിനെതിരെ തുടക്കത്തില്‍ തന്നെ ശക്തമായി രംഗത്ത് വന്ന നേതാവാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. നിയമത്തിനെതിരെ ആദ്യം പ്രമേയം പാസാക്കിയത് കേരളമായിരുന്നു. പ്രതിഷേധങ്ങള്‍ നടന്നിരുന്നുവെങ്കിലും മമത പ്രമേയം പാസാക്കിയില്ലെന്ന് ചര്‍ച്ചയുണ്ടായിരുന്നു. തുടര്‍ന്നാണ് ബംഗാളും പ്രമേയം പാസാക്കിയതായി റിപ്പോര്‍ട്ട് പുറത്തുവരുന്നത്.