രാഷ്ട്രീയ പാര്‍ട്ടികളും പൊതുസമൂഹവും ബി.ജെ.പിയെ ഒറ്റപ്പെടുത്തണം: മമത

കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ രാജ്യ വിരുദ്ധരായി മുദ്രകുത്തുന്ന ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മമത. ബി.ജെ.പിയെ രാഷ്ട്രീയ പാര്‍ട്ടികളും പൊതുസമൂഹവും ഒറ്റപ്പെടുത്തണമെന്ന് മമത പറഞ്ഞു. രാജ്യത്തെ പൗരന്‍മാരുടെ പൗരത്വം എടുത്തു കളയാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് മമത ആരോപിച്ചു.

പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുന്നത് വരെ പോരാട്ടം തുടരും. വോട്ടര്‍ പട്ടികയില്‍ തങ്ങളുടെ പേരുണ്ടോയെന്ന് ഓരോരുത്തരും ഉറപ്പ് വരുത്തണം. ഒരാളും ഈ രാജ്യം വിട്ടുപോവേണ്ടി വരില്ലെന്നും മമത പറഞ്ഞു.

SHARE