പൗരത്വ ഭേദഗതി ബില്‍; കേന്ദ്രത്തിനെതിരെ വീണ്ടും മമത

കൊല്‍ക്കത്ത: പൗരത്വ ഭേദഗതി ബില്ലിനെതിരെ വിമര്‍ശനവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജി. പൗരത്വ ഭേദഗതി ബില്ലും ദേശീയ പൗരത്വ രജിസ്റ്ററും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന് മമത പറഞ്ഞു. പൗരത്വ ഭേദഗതി ബില്‍ ബംഗാളില്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും ഇതിനെ അംഗീകരിക്കരുതെന്ന് മറ്റു രാഷ്ട്രീയ പാര്‍ട്ടികളോട് ആവശ്യപ്പെടുകയാണെന്നും മമത പറഞ്ഞു.

നേരത്തെ, പൗരത്വ രജിസ്റ്ററിനെ എതിര്‍ത്തും മമത രംഗത്തെത്തിയിരുന്നു. ബംഗാളില്‍ നടപ്പിലാക്കില്ലെന്നാണ് മമതയുടെ വാദം. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അമുസ്‌ലിം അഭയാര്‍ഥികള്‍ക്ക് മതപരമായ പീഡനം നേരിടേണ്ടിവന്നാല്‍ അവര്‍ക്ക് പൗരത്വം നല്‍കാനുള്ള ബില്ലാണ് പൗരത്വ ഭേദഗതി ബില്‍.

SHARE