മോദിക്കെതിരെ ഗുരുതര ആരോപണവുമായി മമത; PNB സാമ്പത്തിക വഞ്ചന നടന്നത് നോട്ട് നിരോധന കാലത്ത്

പഞ്ചാബ് നാഷണല്‍ ബാങ്ക്-വഞ്ചനാ കേസില്‍ നരേന്ദ്ര മോദിക്കെതിരെ ഗുരുതര ആരോപണങ്ങളുയര്‍ത്തി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.

കോണ്‍ഗ്രസ്സും തൃണമുല്‍ കോണ്‍ഗ്രസ്സും അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍, കോടികളുടെ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാറിനെതിരെ ശക്തമായി രംഗത്തെത്തിയതോടെ എന്‍.ഡി.എ സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്.

ഇതൊരു മഞ്ഞുമലയുടെ അഗ്രം മാത്രമാണ്. നോട്ടുനിരോധന സമയത്താണ് ഈ വലിയ സാമ്പത്തിക വഞ്ചനയ്ക്ക് കളമൊരുക്കിയത്. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പകരം ആരെയാണ് നിയമിച്ചത്. ഈ കൃത്യത്തില്‍ ഒരുപാട് ബാങ്കുകള്‍ക്ക് പങ്കുണ്ട്. സത്യം പൂര്‍ണ്ണമായി പുറത്തു കൊണ്ടു വരാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ട്. മമത ട്വീറ്റ് ചെയ്തു.

SHARE