മോദിയുടെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് മമത ബാനര്‍ജി

കൊല്‍ക്കത്ത: ബഹിരാകാശ ഗവേഷണരംഗത്തെ നേട്ടം പ്രധാനമന്ത്രി പ്രഖ്യാപിച്ചത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണം തുടര്‍ച്ചയായ ഒരു പ്രക്രിയയാണ്. കാലങ്ങളായി നമ്മുടെ ശാസ്ത്രജ്ഞന്‍മാര്‍ അതിന്റെ പണിപ്പുരയിലാണ്. അത് ഏതെങ്കിലും ഒരു സര്‍ക്കാറിന്റെ മാത്രം നേട്ടമായി പറയാനാവില്ല.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ തിരക്കിട്ട് ഇത്തരത്തിലൊരു പ്രഖ്യാപനം നടത്തേണ്ട യാതൊരു ആവശ്യവുമില്ല. ശാസ്ത്രജ്ഞന്‍മാരുടെ നേട്ടത്തെ സ്വന്തം നേട്ടമായി ഉയര്‍ത്തിക്കാണിക്കാനുള്ള മോദിയുടെ കുത്സിത നീക്കമാണ് ഇതിന് പിന്നിലുള്ളത്. മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും മമത പറഞ്ഞു.

SHARE