ഗാന്ധിജിയെ കൊന്നവര്‍ രാജ്യസ്‌നേഹം പഠിപ്പിക്കാന്‍ വരേണ്ടെന്ന് മമതാ ബാനര്‍ജി

കൊല്‍ക്കത്ത: പുല്‍വാമയില്‍ എന്തുകൊണ്ട് സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് സുരക്ഷയൊരുക്കാന്‍ കേന്ദ്രത്തിന് കഴിഞ്ഞില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.

എന്തുകൊണ്ട് പുല്‍വാമ ഭീകരാക്രമണം ഉണ്ടായി. അതെന്തുകൊണ്ട് കേന്ദ്രത്തിന് പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല. ജവാന്മാരുടെ ജീവത്യാഗം ഉപയോഗിച്ച് ബി.ജെ.പിയെ ജയിക്കാന്‍ അനുവദിക്കരുതെന്നും മമത ആവശ്യപ്പെട്ടു.

ബി.ജെ.പിയെ എതിര്‍ക്കുന്നവരെയൊക്കെ ദേശദ്രോഹികളും പാകിസ്ഥാനികളുമാക്കി മാറ്റുകയാണ്. ഗാന്ധിജിയെ കൊന്നവര്‍ രാജ്യസ്‌നേഹം പഠിപ്പിക്കാന്‍ വരേണ്ടതില്ലെന്നും മമത തുറന്നടിച്ചു.