കൊല്‍ക്കത്ത: ഡല്‍ഹി കലാപത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനായി ബി.ജെ.പി സര്‍ക്കാര്‍ കൊറോണ വൈറസിനെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകള്‍ക്ക് പ്രധാന്യം നല്‍കുകയാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. മാള്‍ഡയിലെ പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ഡല്‍ഹി കലാപത്തില്‍ എത്രപേര്‍ മരിച്ചുവെന്ന് ആര്‍ക്കും അറിയില്ല. യാഥാര്‍ത്ഥ്യം മറച്ചു വക്കാന്‍ കേന്ദ്രം ടി.വി ചാനലുകളെ ഉപയോഗിച്ച് കൊറോണ വൈറസിന് അമിത പ്രചാരണം നല്‍കുകയാണ്. എത്രപേര്‍ മരിച്ചുവെന്നും എങ്ങനെ നീതി ലഭിക്കുമെന്നും ആളുകള്‍ ചോദിക്കാനുള്ള സാഹചര്യം ഇല്ലാതാക്കാനാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്. ബംഗാളില്‍ ഒരു വ്യക്തിയെ എലി കടിച്ചാല്‍ പോലും സി. ബി. ഐ അന്വേഷണം ആവശ്യപ്പെടുന്നവരാണ് ഇവര്‍. ഇത്രയധികം ആളുകള്‍ കൊല്ലപ്പെട്ടിട്ടും ജുഡീഷ്യല്‍ അന്വേഷണം പോലും പ്രഖ്യാപിച്ചിട്ടില്ല.
ഡല്‍ഹി കലാപത്തെ കുറിച്ച് സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാണ് പാര്‍ട്ടി ആവശ്യപ്പെടുന്നത്. കഴിഞ്ഞയാഴ്ചയുണ്ടായ കലാപത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്നും 700 പേരെ കാണാതായതായി കഴിഞ്ഞ ദിവസം അവര്‍ പറഞ്ഞിരുന്നു. അത് ഇന്നലെയും ആവര്‍ത്തിച്ചു.
ഡല്‍ഹിയിലെ സ്ഥിതി ദയനീയമാണ്. കെട്ടിടങ്ങള്‍ കത്തിക്കരിഞ്ഞതിന്റെ കൂമ്പാരങ്ങളാണ് എവിടെയും കാണാന്‍ കഴിയുന്നത്. നിരവധി ആളുകള്‍ ഭവന രഹിതരായി. അഴുക്കുചാലുകളില്‍ നിന്നു പോലും മൃതദേഹങ്ങള്‍ കണ്ടെടുക്കുന്ന സാഹചര്യം. ഡല്‍ഹിയില്‍ നടന്നത് കലാപമല്ലെന്നും വംശഹത്യയാണെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി സംസ്ഥാനത്ത് നടത്തിയ റാലികളില്‍ ഡല്‍ഹി വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായ ഭാഷയിലാണ് മമത പ്രതികരിച്ചത്.
2021 ല്‍ ബി.ജെ.പി മമത ബാനര്‍ജി സര്‍ക്കാരിനെ അട്ടിമറിക്കുമെന്ന് കൊല്‍ക്കത്തയില്‍ നടന്ന റാലിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പറഞ്ഞിരുന്നു. എന്നാല്‍ അതേ ഭാഷയില്‍ തിരിച്ചടിച്ച മമത പറഞ്ഞത്,