ബി.ജെ.പിക്കെതിരെയുള്ള പോരാട്ടത്തില്‍ ഒരുമിച്ച് നില്‍ക്കാന്‍ സി.പി.എമ്മിനെയും കോണ്‍ഗ്രസിനെയും ക്ഷണിച്ച് മമതാ ബാനര്‍ജി

ബി.ജെ.പിക്കെതിരെയുള്ള പോരാട്ടത്തില്‍ ഒരുമിച്ച് നില്‍ക്കാന്‍ സി.പി.എമ്മിനെയും കോണ്‍ഗ്രസിനെയും ക്ഷണിച്ച് മമതാ ബാനര്‍ജി

ബിജെപിക്കെതിരായ പോരാട്ടത്തിന് സിപിഎമ്മിനേയും കോണ്‍ഗ്രസിനേയും ക്ഷണിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. തൃണമൂലും കോണ്‍ഗ്രസും സിപിഎമ്മും ബിജെപിക്കെതിരായ പോരാട്ടത്തില്‍ ഒരുമിച്ച് നില്‍ക്കണം. അതിനര്‍ത്ഥം രാഷ്ട്രീയമായി കൈകോര്‍ക്കണമെന്നല്ല. പക്ഷെ പൊതുവായ ഒരു വിഷയമെന്ന നിലയില്‍ ഒരുമിച്ച് നില്‍ക്കണം എന്നാണെന്നും മമത കൂട്ടിച്ചേര്‍ത്തു. ബന്ധ ശത്രുക്കളായ സി.പി.എമ്മിനോട് ആദ്യമായാണ് ഇങ്ങനെ ഒരു അഭ്യര്‍ത്ഥന നടത്തുന്നത്.

കോണ്‍ഗ്രസിന്റെ തോല്‍വിയില്‍ സങ്കടപ്പെടുന്ന സുഹൃത്തുക്കള്‍ എന്നവരില്‍ മമതാ ബാനര്‍ജിയും ഉള്‍പ്പെടുന്നു എന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു.