‘നിങ്ങള്‍ രാജ്യത്തിന്റെ ആഭ്യന്തരമന്ത്രിയാണ് ബി.ജെ.പി നേതാവ് മാത്രമല്ല’; അമിത് ഷാക്കെതിരെ മമതാ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വീണ്ടും സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ‘നിങ്ങള്‍ ഈ രാജ്യത്തെ ആഭ്യന്തരമന്ത്രിയാണ് വെറും ബി.ജെ.പി നേതാവിനെ പോലെ പെരുമാറാതെ രാജ്യത്ത് സമാധാനം പുനസ്ഥാപിക്കാന്‍ ശ്രമിക്കണം’ അമിത് ഷായെ വിമര്‍ശിച്ച് മമതാ ബാനര്‍ജി പറഞ്ഞു.

എല്ലാവരെയും വികസപാതയിലേക്ക് നയിക്കാം എന്ന മുദ്രാവാക്യവുമായി വന്ന ബി.ജെ.പി എല്ലാവരെയും നാശത്തിലേക്കാണ് തള്ളി വിടുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധ റാലിയില്‍ സംസാരിക്കവെയാണ് മമതയുടെ വിമര്‍ശനം.

SHARE