പ്രഖ്യാപനങ്ങള്‍ നടപ്പാക്കേണ്ട ബാധ്യത പുതിയ സര്‍ക്കാറിനെന്ന് മമത ബാനര്‍ജി

കൊല്‍ക്കത്ത: മോദി സര്‍ക്കാറിന്റെ ഇടക്കാല ബജറ്റിലെ പ്രഖ്യാപനങ്ങള്‍ നടപ്പാക്കേണ്ട ബാധ്യത പുതിയ സര്‍ക്കാറിനെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഒരു മാസം മാത്രമാണ് മോദി സര്‍ക്കാരിന് ബാക്കിയുള്ളത്. പ്രഖ്യാപനങ്ങള്‍ നടപ്പാക്കേണ്ട ബാധ്യത പുതിയ സര്‍ക്കാരിനാവും. നാലര വര്‍ഷം ജനങ്ങളെ ദ്രോഹിച്ച ബി.ജെ.പി അവാസാനഘട്ടത്തില്‍ പൊടിക്കൈയുമായി ഇറങ്ങിയിരിക്കുകയാണ്.
കാലാവധി കഴിഞ്ഞ സര്‍ക്കാരിന്റെ നിരാശയാണ് ബജറ്റ് പ്രഖ്യാപനമെന്നും മമത പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതി പ്രകാരം അനുവദിക്കേണ്ട തുക പോലും നല്‍കാതെ മോദി സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിക്കുകയാണ്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി കര്‍ഷകരെ ഉപയോഗിക്കരുതെന്നും മമത മുന്നറിയിപ്പ് നല്‍കി.