കോപ്പിയടി പിടികൂടി; വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു

പരീക്ഷയ്ക്ക് കോപ്പിയടിച്ച് പിടിച്ചതില്‍ മനംനൊന്ത് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. പാലാ സെന്റ് തോമസ് കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി അഭിനന്ദ് (21) ആണ് മരിച്ചത്.

ബുധനാഴ്ച രാവിലെ 10.30ക്ക് കോളേജില്‍ നടത്തിയ ബി വോക് ഫുഡ് പ്രോസസിങ് കോഴ്‌സ് പരീക്ഷക്കിടെ കോപ്പി അടിച്ചതിന് പിടികൂടിയ അഭിനന്ദിനെ അധികൃതര്‍ പരീക്ഷാഹാളില്‍നിന്ന് പുറത്താക്കി.

പിന്നീട് 12.30 യോടെയാണ് കോളേജ് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥിയെ തുങ്ങിമരിച്ച നിലയില്‍ കണ്ടത്. സംഭവ സമയം ഹോസ്റ്റലിലെ മറ്റ് വിദ്യാര്‍ഥികളെല്ലാം ക്ലാസിലായിരുന്നു.

ഇടുക്കി രാജകുമാരി സ്വദേശിയായ അഭിനന്ദ് കോളേജ് ഹോസ്റ്റലില്‍ താമസിച്ചായിരുന്നു പഠനം നടത്തി വന്നത്. പാലാ പൊലീസ് സ്ഥലത്ത് എത്തി.

SHARE