മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദിനെ പാര്‍ട്ടി പുറത്താക്കി

നൗഷാദ് വൈലത്തൂര്‍

കോലാലംപൂര്‍: മലേഷ്യന്‍ ഭരണകക്ഷിയായ യുണൈറ്റഡ് ഇന്‍ഡീജ നസ് ചെയര്‍മാനായിരുന്ന മുന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി നേതൃത്വം നല്‍കുന്ന സര്‍ക്കാറിനെയും, പ്രധാനമന്ത്രി മുഹ്യദ്ധീന്‍ യാസീനെയും പിന്തുണക്കാത്തതിലാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതന്നാണ് വിശദീകരണം. മലേഷ്യയുടെ ആധുനിക ശില്പിയും, ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി പദവിയിലിരുന്നതും 95 കാരനായ ഡോ: മഹാതീര്‍ മുഹമ്മദായിരുന്നു.

തന്റെ രാഷ്ട്രീയ എതിരാളി അന്‍വര്‍ ഇബ്രാഹീം പ്രധാനമന്ത്രിയാക്കുന്നത് തടയാനായിരുന്നു കഴിഞ്ഞ ഫെബ്രുവരിയില്‍ അദ്ദേഹം പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ചത് . തുടര്‍ന്ന് അപ്രതീക്ഷിത നീക്കത്തിലൂടെയാണ് മലേഷ്യന്‍ രാജാവ് മുഹ്യദ്ധീന്‍ യാസീനെ പ്രധാനമന്ത്രിയായി പ്രഖ്യാപിക്കുകയായിരുന്നു ഈ നീക്കം മഹാതീര്‍ മുഹമ്മദ് അംഗീകരിച്ചിരുന്നില്ല. ഈ തീക്കങ്ങളാണ് ഇപ്പോള്‍ പാര്‍ട്ടിയില്‍ പുറത്താക്കലില്‍ എത്തി നില്‍ക്കുന്നത്.

SHARE