മലേഷ്യയിലെ നിയമവിരുദ്ധ കുടിയേറ്റക്കരെ അനുഭാവപൂര്‍ണം പരിഗണിക്കണം: മലേഷ്യന്‍ ആഭ്യന്തരമന്ത്രി

നൗഷാദ് വൈലത്തൂര്‍

കോലാലംപൂര്‍; രാജ്യത്തു നിയമവിരുദ്ധമായി തൊഴില്‍ മേഖലകളില്‍ ആയിരക്കണക്കിന് ആളുകള്‍ ജോലി ചെയ്യുന്നവരുണ്ടെന്ന വിവരം ഗവര്‍മെന്റിന് ബോധ്യപ്പെട്ടിട്ടുണ്ടന്ന് മലേഷ്യന്‍ ആദ്യന്തരമന്ത്രി ഹംസ സൈനുദ്ധീന്‍ പറഞ്ഞു. അത്തരക്കാരെ കണ്ടെത്തി രാജ്യത്തെ നിയമം അനുശാസിക്കുന്ന ശിക്ഷ നല്‍കി രാജ്യത്തുനിന്നു കയറ്റി വിടുന്നതിനു ഗവേര്‌മെന്റ്‌റ് പ്രതിജ്ഞാബദ്ധമാണെങ്കിലും, ഇപ്പോഴത്തെ പ്രത്യേക അവസ്ഥ കണക്കിലെടുത്തു തൊഴിലുടമകള്‍ക്കു ആവിശ്യമെങ്കില്‍ തൊഴിലാളികളെ നിയമവിധേയമാകുന്നതിനെ കുറിച്ച് ഗവര്‌മെന്റ്‌റ് ചിന്തികണമെന്നും മന്ത്രി പറഞ്ഞു. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ഹംസ സൈനുദ്ധീന്‍ കൂട്ടിച്ചേര്‍ത്തു. ഇത്തരം ഒരുനിയമം രാജ്യത്തു നടപ്പായാല്‍ ഓരോ ദിവസവും എമിഗ്രേഷന്‍ വിഭഗത്തിന്റെ അറസ്റ്റില്‍ അകപ്പെടുന്ന ഇന്ത്യക്കാരുള്‍പ്പെടുയുള്ള വിദേശികള്‍ക്ക് ഇത് ആശ്വാസമാകുന്ന നടപടിയാണ്.

SHARE