കോവിഡ് രോഗലക്ഷണമുള്ള പൗരന്‍മാരെ മലേഷ്യ തിരിച്ചെത്തിച്ചു

നൌഷാദ് വൈലത്തൂര്‍

കോലാലംപൂര്‍: ഇന്‍ഡോനേഷ്യയില്‍ കുടുങ്ങിയിരുന്ന മലേഷ്യന്‍ വംശജരായ വിദ്യാര്‍ത്ഥികളെ മലേഷ്യ തിരിച്ചെത്തിച്ചു. ഇതില്‍ 72 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

അതേസമയം, മലേഷ്യയില്‍ രോഗവ്യാപനം ചുരുങ്ങി വരുന്നതായാണ് റിപ്പോര്‍ട്ട്. ഇന്നത്തെ പുതിയ 57 കേസ്സുകളോടെ മൊത്തം 6002 പേരില്‍ എത്തി നില്‍ക്കുകയാണ് രാജ്യത്തെ കണക്കുകള്‍. ഇന്ന് രോഗം ഭേദമായ 84 പേരുള്‍പ്പെടെ 4171 പേര് സുഖം പ്രാപിച്ചു. അതിനിടെ ഇന്ന് രണ്ടു മരണം ഉണ്ടായി. ഇതോടെ മരിച്ചത് 102 പേരായി.

ഫാക്ടറികളും ചെറുകിട നിര്‍മാണശാലകളും നിയന്ത്രണവിധേയമായി. എംസിഒ നിയമങ്ങള്‍ അനുസരിച്ചു അടുത്ത് തുറക്കാന്‍ അനുമതി നല്‍കുമെന്ന് മന്ത്രി ഇസ്മായില്‍ സാബ്രിരി പറഞ്ഞു .ഇത് ചെറിയരു ശതമാനം മലയാളികളുള്‍പ്പെടെ വിദേശികള്‍ക്ക് ആശ്വാസമാണ്. നിലവില്‍ ലോക് ഡൗണ്‍ കാലാവധി മെയ് മൂന്ന് വരെയാണ്.

നാട്ടില്‍ പോകേണ്ടവര്‍ക്ക് മുന്‍ഗണന ലിസ്റ്റിനായി ഇന്ത്യന്‍ എംബസ്സിയില്‍ പേര് രജിസ്‌ട്രേസ്സന്‍ നടന്നു കൊണ്ടിരിക്കുന്നുണ്ടെന്നും വിമാനസര്‍വീസ് എന്ന് ആരംഭിക്കുന്നതിനെ കുറിച്ച് അറിയിപ്പ് കിട്ടിയിട്ടില്ലെന്നും എംബസ്സി വൃത്തങ്ങള്‍ അറിയിച്ചു.

SHARE