ഓഗസ്റ്റ് 31വരെ മലേഷ്യയിലേക്ക് വരുന്നതിനുള്ള നിയമവ്യവസ്ഥ പ്രസിദ്ധീകരിച്ചു

നൗഷാദ് വൈലത്തൂര്‍ .

കോലാലംപൂര്‍: ഓഗസ്റ്റ് 31വരെ മലേഷ്യയിലേക്ക് വരുന്നതിനുള്ള നിയമവ്യവസ്ഥ പ്രസിദ്ധീകരിച്ചു. നിലവില്‍ വിസാ കാലവധിയുള്ളതും കാലാവധി അവസാനിച്ചതുമായ രണ്ട് വിഭാഗമായാണ് പട്ടിക പ്രസിദ്ധികരിച്ചിരിക്കുന്നത്. സ്ഥിരമായ റെസിഡന്റ് പെര്‍മിറ്റ് (പി ആര്‍), നയതന്ത്ര ഉദ്യോഗസ്ഥര്‍, മലേഷ്യന്‍ പൗരന്മാരുമായി വിവാഹം കഴിച്ചവര്‍ ഇവര്‍ക്കെല്ലാം വിസാ കാലാവധിയുണ്ടെങ്കില്‍ ഏത് സമയവും മലേഷ്യന്‍ എമിഗ്രേഷന്റെ മുന്‍കൂട്ടി അനുമതിയില്ലാതെ തന്നെ എമിഗ്രേഷന്‍ വഴി രാജ്യത്തേയ്ക്ക് വരാം. 14 ദിവസം ഹോം കോറന്റെനില്‍ കഴിഞ്ഞാല്‍ മതി.

ഈ വിഭാഗത്തില്‍ സ്ഥിരമായ റെസിഡന്റ് പെര്‍മിറ്റ് (പി ആര്‍), നയതന്ത്ര ഉദ്യോഗസ്ഥര്‍ വിസാ കാലാവധി കഴിഞ്ഞവരോ, പുതിയ അപേക്ഷകരോ ആണെങ്കില്‍ വരുന്നതിന് മുമ്പ് മലേഷ്യന്‍ എമിഗ്രേഷന്‍ വിഭാഗത്തില്‍ അനുമതിയ്ക്ക് അപേക്ഷ സമര്‍പ്പിക്കുകയും വരുന്നതിന് 3 ദിവസം മുമ്പ് നടത്തിയ കോവിഡ് 19 സാബ് ടെസ്റ്റ് ചെയ്ത റിസല്‍ട്ട് വേണം.

മലേഷ്യന്‍ പൗരന്മാരെ വിവാഹം ചെയ്തിട്ടുള്ള വിസാ കാലാവധി കഴിഞ്ഞവരാണെങ്കില്‍ ഇതിന് പുറമെ മലേഷ്യയിലുള്ള അവരുടെ ആശ്രിതര്‍ സിംഗിള്‍ എന്‍ട്രി വിസയ്ക്ക് അപേക്ഷ നല്‍കുകയും വേണം. സെകറ്റ് ഹോം വിസാ കാലാവധിയുള്ളവരാണെങ്കില്‍ ഈ കാലയളവില്‍ വരാന്‍ മലേഷ്യന്‍ ടൂറിസം മന്ത്രാലയത്തിന്റെ അനുമതി നേടിയിരിക്കണം.

മറ്റു മലേഷ്യന്‍ വിസകളായ റസിഡന്റ് പാസ്സ്, വിദേശ ജോലിക്കാര്‍ക്കുള്ള വിസ, പ്രഫെഷണല്‍ വിസിറ്റ് പാസ്, വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ, ഡിപന്റ് വിസ തുടങ്ങിയ വിഭാഗത്തില്‍പ്പെട്ട വിസകളെല്ലാം കാലാവധിയുണ്ടെങ്കില്‍ ഇവരുടെ സ്‌പോണ്‍സര്‍ മലേഷ്യന്‍ എമിഗ്രേഷനില്‍ നിന്ന് ഇവരെ മലേഷ്യയിലേയ്ക്ക് കൊണ്ടുവരാനുള്ള അനുമതി പത്രം വാങ്ങി അയച്ചു കെടുക്കുകയും നിലവിലുള്ള എന്‍സിഒ നിയമത്തിന്റെ കാലാവധി അവസാനിക്കുന്ന ഓഗസ്റ്റ് 31ശേഷം രാജ്യത്തേക്ക് വരാന്‍ കഴിയും വരുന്നതിന്റെ 3 ദിവസം മുന്‍പ് നടത്തിയ കോവിഡ് 19 സാബ് നടത്തിയ റിസല്‍ട്ടും വേണം. കൂടാതെ 14 ദിവസത്തെ സെല്‍ഫ് ഹോം കോറന്റെയിനിലും കഴിയണം. ഈ വിഭാഗത്തിലുള്ള വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് ഓഗസ്റ്റ് 31 ന് ശേഷം പുതിയ നിയമം വരുന്നത് വരെ കാത്തിരിക്കേണ്ടിവരും.

SHARE