ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മൂന്ന് മലയാളികള്‍ കൂടി മരിച്ചു

ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മൂന്നു മലയാളികള്‍ കൂടി മരിച്ചു. എറണാകുളം സ്വദേശി വിപിന്‍ സേവ്യര്‍ (31) ഒമാനില്‍വച്ചു മരിച്ചു. തലശേരി പാനൂര്‍ സ്വദേശി അഷ്‌റഫ് എരഞ്ഞൂല്‍ (51) കുവൈത്തില്‍ മരിച്ചു. നാദാപുരം കുനിയില്‍ സ്വദേശി മജീദ് മൊയ്തു (47) ദുബായില്‍ മരിച്ചു. രണ്ടു ദിവസത്തിനിടെ ഏഴ് മലയാളികളാണ് ഗള്‍ഫില്‍ മരിച്ചത്. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 79 ആയി.

കുവൈത്തില്‍ മരണം 88 ആയി. 256 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 947 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതര്‍ 11,975 ആയി. 3451 പേര്‍ രോഗമുക്തരായി.കുവൈത്തില്‍ രോഗബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 4000 കടന്നു.
ഖത്തറില്‍ 24 മണിക്കൂറിനിടെ 1733 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതര്‍ 28,272. പതിനാല് പേര്‍ മരിച്ചു. ബഹ്‌റൈനില്‍ 3839 പേരാണ് ഇനി ചികില്‍സയിലുള്ളത്. 2220 പേര്‍ രോഗമുക്തി നേടി. പത്തുപേര്‍ മരിച്ചു.

SHARE