സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് ഹാളില്‍ കയറ്റിയില്ല; മലയാളി വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു

ന്യൂഡല്‍ഹി : സിവില്‍ സര്‍വീസ് പരീക്ഷയെഴുതാന്‍ സാധിക്കാത്തതില്‍ മനംനൊന്തു വിദ്യാര്‍ഥി ജീവനൊടുക്കി. മലയാളിയായ വരുണ്‍ സുഭാഷ് ചന്ദ്രനെ(26)യാണ് ഡല്‍ഹി ന്യൂരാജീന്ദര്‍ നഗറിലെ താമസസ്ഥലത്തു ഞായറാഴ്ച രാത്രി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഉത്തര കന്നഡയിലെ കുംടയില്‍ സ്ഥിര താമസമാക്കിയ വരുണ്‍ യുപിഎസ്‌സി പ്രിലിമിനറി പരീക്ഷയ്ക്ക് വൈകിയെത്തിയതിനെ തുടര്‍ന്ന്  അധികാരികള്‍ പരീക്ഷ ഹാളില്‍ പ്രവേശിപ്പിച്ചിരുന്നില്ല.

വരുണ്‍ പഹാഡ്ഗഞ്ചിലെ സര്‍വോദയ വിദ്യാലയമായിരുന്നു യുപിഎസ്‌സി പ്രിലിമിനറി പരീക്ഷാകേന്ദ്രമായി വരുണിനു ലഭിച്ചിരുന്നത്. എന്നാല്‍ തെറ്റായ കേന്ദ്രത്തിലാണ് വരുണ്‍ ആദ്യം എത്തിയത്. തുടര്‍ന്ന് തന്റെ പരീക്ഷാ കേന്ദ്രമായ സര്‍വോദയ സ്‌കൂളില്‍ പരീക്ഷയ്ക്കു തൊട്ടുമുന്‍പു എത്തിയെങ്കിലും പ്രവേശിപ്പിച്ചില്ല. പരീക്ഷയ്ക്ക് മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. പരീക്ഷയ്ക്കു 10 മിനിറ്റു മുന്‍പു ഹാളിനുള്ളില്‍ പ്രവേശിക്കണമെന്നാണു ചട്ടം. 9.20നു ഹാളില്‍ കയറേണ്ടിയിരുന്ന വരുണ്‍ നാലു മിനിറ്റ് വൈകിയാണ് എത്തിയത്. തുടര്‍ന്നു താമസസ്ഥലത്തെത്തിയ വരുണ്‍ ജീവനൊടുക്കുകയായിരുന്നു.

ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്ന ആത്മഹത്യാ കുറിപ്പും ലഭിച്ചിട്ടുണ്ട്. കുംടയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിന്റെ ഫീല്‍ഡ് സ്‌റ്റേഷനിലെ സുഭാഷ് ചന്ദ്രന്റെ മകനാണ് മരിച്ച വരുണ്‍ സുഭാഷ് ചന്ദ്രന്‍