എട്ട് മലയാളി ടൂറിസ്റ്റുകള്‍ നേപ്പാളില്‍ മരിച്ച നിലയില്‍

കേരളത്തില്‍ നിന്നുള്ള എട്ട് ടൂറിസ്റ്റുകളെ നേപ്പാളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹോട്ടല്‍മുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തി. മരിച്ചവര്‍ ആരൊക്കെയാണെന്ന് ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.

നേപ്പാളിലെ മക്വാന്‍പൂര്‍ ജില്ലാ പോലീസ് മേധാവി സുശീല്‍ സിങ് റാത്തോഡാണ് ഈ കാര്യം അറിയിച്ചത്.ഇവര്‍ മുറിയില്‍ ഗ്യാസ് ഹീറ്റര്‍ ഉപയോഗിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ശ്വാസം മുട്ടിയാകാം മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.

SHARE