യുഎസില്‍ മലയാളി നഴ്‌സിനെ 17 തവണ കുത്തിപരിക്കേല്‍പ്പിച്ച ശേഷം കാറ് കയറ്റിക്കൊന്നു; ഭര്‍ത്താവ് പിടിയില്‍

വാഷിംഗ്ടണ്‍: അമേരിക്കയിലെ സൗത്ത് ഫ്‌ളോറിഡയില്‍ മലയാളി നഴ്‌സിനെ കുട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് ഫിലിപ്പ് മാത്യു പൊലീസ് പിടിയില്‍. നഴ്‌സായിരുന്ന കോട്ടയം സ്വദേശി മെറിന്‍ ജോലി കഴിഞ്ഞ് മടങ്ങവേയാണ് കൊല ചെയ്യപ്പെട്ടത്. ഫിലിപ്പ് മാത്യു 17 തവണ കുത്തിപരിക്കേല്‍പ്പിച്ച ശേഷം വാഹനം കയറ്റിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് മെറിന്‍ കൊല്ലപ്പെട്ടത്. കത്തി കൊണ്ടുള്ള കുത്തേറ്റ് നിലത്ത് വീണ മെറിനെ ഭര്‍ത്താവ് കാറ് കയറ്റിയാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്. രണ്ട് വര്‍ഷമായി അകന്നുകഴിയുകയായിരുന്ന ഇരുവരും തമ്മിലുള്ള കുടുംബ കലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു. വെളിയനാട് സ്വദേശിയാണ് പിടിയിലായ ഭര്‍ത്താവ് ഫിലിപ്പ് മാത്യു. ഇവര്‍ക്ക് ഒരു കുട്ടിയുമുണ്ട്.

SHARE