മലയാളി മെഡിക്കല്‍ വിദ്യാര്‍ഥി ബ്രിട്ടനില്‍ കോവിഡ് ബാധിച്ച് മരിച്ചു


കോഴിക്കോട് സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥി ബ്രിട്ടനില്‍ വച്ച് കൊവിഡ് ബാധിച്ച് മരിച്ചു. ചെമ്പനോട സ്വദേശിയായ കുന്നക്കാട് സിദ്ധാര്‍ത്ഥ് ആണ് മരിച്ചത്. സിദ്ധാര്‍ത്ഥിന്റെ അച്ഛന്‍ ഖത്തറില്‍ ഡോക്ടറായ പ്രകാശ് ആണ്. വീട്ടിലേക്ക് ഫോണ്‍ വിളി വന്നപ്പോഴാണ് സിദ്ധാര്‍ത്ഥ് മരിച്ച വിവരം കുടുംബാംഗങ്ങള്‍ അറിയുന്നത്.

ഡോ.പ്രകാശും ഭാര്യയും ഖത്തര്‍ രാജാവിന്റെ ചികിത്സാ സംഘത്തിലെ അംഗങ്ങളാണ്. അവിടെയുള്ള പ്രമുഖ സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടറാണ് പ്രകാശ്. കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.