ഇറാന്‍ പിടിച്ചെടുത്ത കപ്പലില്‍ കുടുങ്ങിയ മലയാളി മാതാപിതാക്കളോട് സംസാരിച്ചു

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലെ മലയാളി ജീവനക്കാരിലൊരാളായ എറണാകുളം ഇരുമ്പനം സ്വദേശി സിജു വി.ഷേണായി കുടുംബവുമായി ബന്ധപ്പെട്ടു. ഏകദേശം മൂന്നു മിനിറ്റോളം വീട്ടുകാരുമായി സംസാരിച്ചു.

സിജു ഇന്നു വീട്ടുകാരുമായി ബന്ധപ്പെടുമെന്ന് കപ്പല്‍ കമ്പനി അധികൃതര്‍ ഇന്നലെ ഫോണ്‍ മെസേജിലൂടെ വീട്ടുകാരെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നു രാവിലെ സിജു വീട്ടുകാരുമായി സംസാരിച്ചത്.

ജൂലൈ 19 നാണ് ബ്രിട്ടീഷ് എണ്ണക്കപ്പല്‍ സ്‌റ്റെന ഇംപെറോ ഇറാന്‍ പിടിച്ചെടുക്കുന്നത്. സ്‌റ്റെന ഇംപെറോ യില്‍ മറൈന്‍ എന്‍ജിനീയറാണ് സിജു. നാലു വര്‍ഷമായി കമ്പനിയില്‍ ജോലി ചെയ്യുന്നു. ജൂണ്‍ 14 നാണ് അവധി കഴിഞ്ഞ് സിജു മടങ്ങിയത്. ജൂണ്‍ 18 നാണ് ജോലിയില്‍ പ്രവേശിച്ചത്. അന്നു വൈകിട്ട് വീട്ടുകാരുമായി സംസാരിച്ചിരുന്നു.

SHARE