ഐ.എസില്‍ ചേര്‍ന്ന മലയാളി യുവാവ് അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടു


മലപ്പുറം: ഭീകര സംഘടനയായ ഐ.എസില്‍ ചേര്‍ന്ന എടപ്പാള്‍ വട്ടംകുളം സ്വദേശി മുഹമ്മദ് മുഹ്‌സിന്‍ കൊല്ലപ്പെട്ടു.
ഈ മാസം 18 ന് അഫ്ഗാനിസ്ഥാനിലുണ്ടായ യുഎസ് ഡ്രോ ണ്‍ ആക്രമണത്തില്‍മുഹ്്‌സിന്‍ കൊല്ലപ്പെട്ടതായാണ് വീട്ടുകാര്‍ക്ക് വിവരം ലഭിച്ചത്. വീട്ടുകാര്‍ക്ക് അഫ്ഗാനിസ്ഥാനിലുള്ള ഫോണ്‍ നമ്പറില്‍ നിന്ന് ഇതുസംബന്ധിച്ച വാട്‌സ്ആപ്പ് സന്ദേശമായാണ് ലഭിച്ചത് .
താങ്കളുടെ സഹോദരന്‍ വീരമൃത്യു വരിച്ചുവെന്നും. ഇക്കാര്യം പൊലീസില്‍ അറിയിക്കരുതെന്നുമാണ് സന്ദേശത്തില്‍ ഉള്ളത്. 2017 ഒക്ടോബറിലാണ് മുഹമ്മദ് മുഹ്‌സിനെ കാണാതായത്.തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നതായും അറിയുന്നു. പിന്നീട് ഐ.എസില്‍ ചേര്‍ന്നതായി വിവരം ലഭിച്ചിരുന്നെങ്കിലും അതിനു ശേഷം ഈ യുവാവിനെ കുറിച്ച് വിവരം ഒന്നും ഉണ്ടായിരുന്നില്ല.
യുവാവിന്റെ ഐ.എസ് ബന്ധം അറിഞ്ഞ് യൂത്ത്‌ലീഗ് പ്രവര്‍ത്തകരടക്കം മലപ്പുറം ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു.

SHARE