കുവൈറ്റില്‍ മലയാളി കുഞ്ഞിന് തൊണ്ടയില്‍ ഭക്ഷണം കുടുങ്ങി ദാരുണാന്ത്യം

കുവൈറ്റ് സിറ്റി: കുവൈത്തില്‍ മലയാളി കുഞ്ഞിന് തൊണ്ടയില്‍ ഭക്ഷണം കുടുങ്ങി ദാരുണാന്ത്യം. ഡേ കെയറില്‍ വെച്ച് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയാണ് ഏഴരമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചത്.

എറണാകുളത്തെ രായമംഗലം സ്വദേശിയായ അറയ്ക്കല്‍ സാബി മാത്യുവിന്റേയും ജോബയുടേയും മകളായ ആന്‍ഡ്രിയ മരിയ സാബിയാണ് മരിച്ചത്. ബദര്‍ അല്‍ മുല്ല എന്ന കമ്പനിയിലെ ഉദ്യോഗസ്ഥനാണ് സാബി മാത്യു. ജഹ്‌റ ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സാണ് ജോബ. ഇവര്‍ക്ക് ഒരു മകള്‍ കൂടി ഉണ്ട്. കുഞ്ഞിന്റെ മൃതദേഹം കേരളത്തിലേക്ക് കൊണ്ടുപോയി.

SHARE