കോവിഡ് ബാധിച്ച് മലയാളി യുവാവ് ജിദ്ദയില്‍ മരിച്ചു

ജിദ്ദ: കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന മലയാളി യുവാവ് ജിദ്ദയിൽ മരിച്ചു. മലപ്പുറം വടക്കാങ്ങര വടക്കേകുളമ്പ് സ്വദേശി പള്ളിയാലിൽ ശിഹാബുദ്ധീൻ (37) ആണ് മരിച്ചത്. ജിദ്ദ അൽജാമിഅ കിങ് അബ്ദുൽ അസീസ് ആശുപത്രിയിലായിരുന്നു മരണം. 

നാല് വർഷം മുമ്പാണ് ശിഹാബുദ്ധീൻ അവസാനമായി നാട്ടിൽ പോയത്. നാട്ടിൽ ഇദ്ദേഹത്തിന്‍റെ പുതുതായി നിർമിക്കുന്ന വീടുപണി അവസാനഘട്ടത്തിലായിരുന്നു. പ്രവാസം മതിയാക്കി പുതിയ വീട്ടിൽ താമസമാരംഭിക്കാനായി നാട്ടിൽ പോവാനിരിക്കെയാണ് അന്ത്യം. 

പിതാവ്: പരേതനായ അബ്ദു. മാതാവ്: സൈനബ. ഭാര്യ: ഷംല, മക്കൾ: മുഹമ്മദ് ഷാമിൽ (എട്ട്), ഫാത്വിമ ഷഹ് മ (നാല്). സഹോദരങ്ങൾ: സിദ്ദീഖ് ഫൈസി (റിയാദ്), സിറാജുദ്ദീൻ, ഷബീബ്, സുലൈഖ, സുമയ്യ. 
മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്ന് നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകുന്ന കെഎംസിസി വെൽഫെയർ വിങ് പ്രവർത്തകർ അറിയിച്ചു.

SHARE