പെരിങ്ങത്തൂര്‍ സ്വദേശി കോവിഡ് ബാധിച്ച് ചെന്നൈയില്‍ മരണമടഞ്ഞു

ചെന്നൈ: കോവിഡ് രോഗം ബാധിച്ചു ചെന്നൈയില്‍ മരണമടഞ്ഞ കണ്ണൂര്‍ പെരിങ്ങത്തൂര്‍ സ്വദേശി മുസ്തഫയുടെ മൃതദേഹം തമിഴ് നാട് എ.ഐ.കെ.എം.സി.സി യുടെ നേതൃത്വത്തില്‍ ചെന്നെ സ്റ്റാന്‍ലി ഹോസ്പിറ്റലില്‍ നിന്നും ഏറ്റുവാങ്ങി റോയപ്പേട്ട ഖബര്‍സ്ഥാനില്‍ ഖബറടക്കി. ചെന്നെ സവന്‍ വെല്‍സ് കോഴി മാര്‍ക്കറ്റില്‍ കച്ചവടം നടത്തി വന്ന മുസ്തഫയെ ജൂണ്‍ ഒന്നാം തിയതിയണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രി എട്ടു മണിയോടെ മരിക്കുകയായിരുന്നു.

ശരിയായ കോണ്ടാക്റ്റ് നബ്ബര്‍ ഹോസ്പിറ്റല്‍ രേഖകളില്‍ ഇല്ലാത്തതിനാല്‍ മൂന്നാം തിയ്യതി വൈകുന്നേരമാണ് മരണവിവരം ബന്ധുക്കള്‍ അറിയുന്നത്. തുടര്‍ന്ന് എ ഐ കെ എം സി സി ദേശീയ ജനറല്‍ സെക്രട്ടറി എ ഷംസുദ്ദീന്‍ അവര്‍കളെ ബന്ധുക്കള്‍ വിവരം അറിയിക്കുകയും തുടര്‍ന്ന് എ.ഐ.കെ.എം.സി.സി അംഗങ്ങള്‍ ആയ ഫൈസല്‍ ബാബു, പി.ടി അലി, ഷഹല്‍ താനൂര്‍, മുഹമ്മദ് അലി തുടങ്ങിയവരുടെ നേതൃത്വത്തില്‍ മൃതദേഹം സ്റ്റാന്‍ലി ഹോസ്പിറ്റല്‍ നിന്നും ഏറ്റുവാങ്ങി കോവിഡ് പ്രാട്ടോക്കോള്‍ അനുസരിച്ച് വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെ റോയപ്പേട്ട ഖബര്‍സ്ഥാനില്‍ അടക്കം ചെയ്യുകയായിരുന്നു.

SHARE