പുടിന്‍ ജീ ഇങ്ങള് മുത്താണ്, വേഗം ഇറക്കണ്ണാ, കലക്കി സാറേ; പുടിന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ മേളം

‘വേഗം ഇറക്കണ്ണാ. അല്ലെങ്കി അയിന് മുന്നേ ഇന്ത്യയില്‍ നിന്ന് രാംദേവ് ഗോമൂത്രത്തില്‍ പഞ്ചാരയിട്ടു വാക്‌സിന്‍ ആണെന്ന് പറഞ്ഞു വിറ്റ് നിങ്ങടെ ഫസ്റ്റ് അടിച്ചെടുക്കും. പിന്നെ മോദിജി റഷ്യയെ തോല്‍പിച്ചെ എന്ന് പറഞ്ഞോണ്ട് സംഘികള് ഇവിടെ കിടന്നു ഒരേ ഷോ ആയിരിക്കും. അയിലും ഭേദം അണ്ണന്‍ തൂങ്ങിച്ചാവുന്നതാണ്’ – റഷ്യന്‍ പ്രസിഡണ്ട് വ്‌ളാദിമിര്‍ പുടിന്റെ ഫേസ്ബുക്ക് പേജില്‍ ഒരു മലയാളിയുടെ കമന്റാണ്. ലോകത്തെ ആദ്യ വാക്‌സിന്‍ പുറത്തിറക്കിയ വാര്‍ത്തയ്ക്ക് താഴെയാണ് കമന്റായി മലയാളികളുടെ മേളം നടക്കുന്നത്.

കോവിഡ് മഹാമാരിക്കെതിരെ ഇന്നാണ് ലോകത്തെ ആദ്യ വാക്‌സിന്‍ റഷ്യ പുറത്തിറക്കിയത്. പുടിന്റെ മകള്‍ക്കാണ് വാക്‌സിന്റെ ആദ്യ ഡോസ് നല്കിയത്. സ്പുടനിക് ഫൈവ് എന്നാണ് വാക്‌സിന് റഷ്യ നല്‍കിയ പേര്. ക്ലിനിക്കല്‍ പരീക്ഷണം സംബന്ധിച്ച ആശങ്കകള്‍ നിലനില്‍ക്കെയാണ് റഷ്യ വാക്‌സിന്‍ പുറത്തിറക്കുന്നത്. സെപ്തംബറോടെ വാക്‌സിന്‍ വ്യവസായികാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കാനാണ് റഷ്യന്‍ പദ്ധതി. 20 രാജ്യങ്ങളില്‍ നിന്ന് വാക്‌സിനായി ഓര്‍ഡര്‍ ഉണ്ടെന്ന് റഷ്യന്‍ ഡയറക്ട് ഇന്‍വസ്റ്റ്‌മെന്റ് ഫണ്ട് മേധാവി ക്രില്‍ ദിമിത്രിയേവ് പറയുന്നു.

പുടിന്റെ ഫേസ്ബുക്ക് കുറിപ്പിനു കാഴെ ഇന്ത്യയിലെ രാഷ്ട്രീയവും കേരളത്തിലെ സാഹചര്യങ്ങളും വച്ചെല്ലാം മലയാളികള്‍ കമന്റ് ചെയ്തിട്ടുണ്ട്.

പുടിന്‍ ജീ ഇങ്ങള് മുത്താണ് എന്ന് ഒരാള്‍ പറഞ്ഞപ്പോള്‍ ‘ കേരളത്തിേക്ക് ഒരു 10000 ബോട്ടില്‍ അയച്ചേക്ക്.. നമ്മള്‍ ഒരേ ടീമാണ്.. കോമറേഡ്‌സ്.. നമ്മുടെ സുപ്രീം ലീഡര്‍ കാപ്റ്റന്‍ കോമറേഡ് പിണൂസ്ലാവ് വിജയനോവിച്ച്… ആണ്..വൈവ റൂസിയ പെബാദോ’ – എന്നാണ് ഒരാളുടെ കമന്റ്.

‘ഇവിടെ ഇന്ത്യയില്‍ 7ആം ക്ലാസ്സ് വേരെ പോയ് ഡിഗ്രിയും പിജിയും ഉള്ള ഒരു അണ്ണന്‍ ഉണ്ട്, ക്ഷേത്രം പണിഞ്ഞു കൊറോണയെ ഓടിക്കാന്‍ നോക്കുന്നവന്‍..’ – എന്നാണ് ഒരാളുടെ കമന്റ്. മറ്റൊരാള്‍ കുറിച്ചത് ഇങ്ങനെ; ‘പുട്ടണ്ണാ ഇതിന്റ ഒന്നും ആവശ്യം ഇല്ല, ഇങ്ങളൊരു രാമക്ഷേത്രം കെട്ട്, പറ്റോങ്കില്‍ രണ്ടു പശൂനേം വാങ്ങി കെട്ട്. കൊറോണ നിങ്ങടെ കാലില്‍ വീണു കരയും. ഇത് ശത്യമാണ്’

‘ നമുക്കും കൂടി കുറച്ച് തരണം. ഇവിടെ കോവിഡ് മാറാന്‍ കുറച്ച് സമയം എടുക്കും. കാരണം ഞങ്ങള്‍ കഴിഞ്ഞ ആഴ്ച തറക്കല്ലിട്ടതെ ഉള്ളു ഇനി അത് പണികഴിഞ്ഞാലെ രോഗം മാറൂ എന്നാണ് ജീ പറഞ്ഞിരിക്കുന്നത്’, ‘വാക്‌സിന്‍ കൊണ്ടൊന്നും കാര്യമില്ല പുട്ടേട്ടാ ബാബാജി പപ്പടം പ്ലേറ്റ് കൊട്ട് ഇതൊക്കെ വേണം പിന്നെ ഡോസ് കൂടിയ ഒന്നുണ്ട് കഴിഞ്ഞ ആഴ്ച തറക്കല്ല് ഇട്ടിട്ടേ ഉള്ളൂ’, ‘പുട്ട് ഏട്ടാ കോടി പുണ്യമാണ് ഇങ്ങള്??????ഒരു രണ്ട് ഫ്‌ലൈറ്റ് വാക്‌സിന്‍ കേരളത്തി ലോട്ട് വിട്ടെരൈ തിരിച്ച് രണ്ട് തോപ്പ്രംകുടി ഡ്രാഗണ്‍ കുഞ്ഞുങ്ങളെ അതില്‍ കേറ്റി തിരിച്ച് അയചേക്കം??????ഒരു പാലം ഇട്ടാല്‍?? അങ്ങോട്ടും വേണമല്ലോ’… ഇങ്ങനെ പോകുന്നു കമന്റുകള്‍.

രണ്ടര ലക്ഷത്തോളം പേരാണ് ഈ പേജില്‍ റഷ്യന്‍ പ്രസിഡണ്ടിനെ പിന്തുടരുന്നത്. എന്നാല്‍ ഈ പേജിന് ഫേസ്ബുക്ക് വെരിഫൈഡ് ടാഗ് നില്‍കിയിട്ടില്ല. അതു കൊണ്ടു തന്നെ ഇത് പുടിന്‍റെ സ്വന്തം പേജാണോ എന്നതില്‍ സംശയവും നിലനില്‍ക്കുന്നുണ്ട്.